കശ്മീരിൽ എൻഐഎ റെയ്ഡ്

 
India

കശ്മീരിൽ എൻഐഎ റെയ്ഡ്

പ്രദേശത്തെ രണ്ട് വീടുകളിലാണ് റെയ്ഡ് നടത്താൻ എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്

Sarath Nath MS

ശ്രീനഗർ: ഭീകരാക്രമണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നാഷണൽ ഇൻ‌വെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. അനന്തനാഗ് ജില്ലയിലെ ബിജബേഹര, ദൂരു എന്നീ രണ്ടിടങ്ങളിലാണ് ശനിയാഴ്ച രാവിലെ റെയ്ഡ് നടക്കുന്നത്.

പ്രദേശത്തെ രണ്ട് വീടുകളിലാണ് റെയ്ഡ് നടത്താൻ എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്. ജമ്മു കശ്മീർ പൊലീസും ഒപ്പമുണ്ടായിരുന്നു. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.