ഹാഫിസ് സയീദ്

 
India

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

വിചാരണയ്ക്കായി ജമ്മു കശ്മീരിലെ പ്രത‍്യേക എൻഐഎ കോടതിയിൽ ഹാജരാകണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടായിരിക്കും സമൻസ്

Aswin AM

ന‍്യൂഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദിയും പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിയുമായ ഹാഫിസ് സയീദിന് ദേശീയ അന്വേഷണ ഏജൻസിയായ എൻഎഐ കോടതി സമൻസ് അയക്കും. ദേശീയ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിചാരണയ്ക്കായി ജമ്മു കശ്മീരിലെ പ്രത‍്യേക എൻഐഎ കോടതിയിൽ ഹാജരാകണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടായിരിക്കും സമൻസ്. വിദേശകാര‍്യ മന്ത്രാലയം മുഖേനയായിരിക്കും സമൻസ് അയക്കുക. നേരത്തെ ഇയാൾക്കെതിരേ ജമ്മുവിലെ പ്രത‍്യേക എൻഐഎ കോടതി ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

2025 ഏപ്രിലിൽ നടന്ന ആക്രമണത്തിൽ മുഖ‍്യ സൂത്രധാരിൽ ഒരാളാണ് ഫാഫിസെന്നാണ് എൻഎഐ പറയുന്നത്. ഹാഫിസ് കോടതിയിൽ ഹാജരാകാത്ത പക്ഷം അദ്ദേഹത്തിന്‍റെ അസാന്നിധ‍്യത്തിൽ ഭാരതീയ ന‍്യായ സംഹിതയുടെ 356ാം വകുപ്പ് പ്രകാരം വിചാരണ നടത്താൻ കോടതിക്ക് കഴിയും. എൻഐഎ ജൂലൈയിൽ സമർപിച്ച കുറ്റപത്രത്തിൽ ഇയാളെ പ്രതി ചേർത്തിരുന്നു. ഇന്ത‍്യ ഭീകരനായി പ്രഖ‍്യാപിച്ച ഹാഫിസ് സയീദിനെതിരേ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി