ഒൻപത് വയസുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

 

representative image

India

ഡൽഹിയിൽ ഒൻപത് വയസുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

പെൺകുട്ടി ക്ലാസ് മുറിയിൽ അധ്യാപികയുടെ അടുത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ ബുധനാഴ്ച രാവിലെ 9.52ഓടെയാണ് സംഭവം.

ഒൻപത് വയസുള്ള പെൺകുട്ടി ക്ലാസ് മുറിയിൽ അധ്യാപികയുടെ അടുത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപിക ഉടൻ തന്നെ പെൺകുട്ടിയെ വാരിയെടുത്ത് കസേരയിൽ ഇരുത്താൻ ശ്രമിച്ചു. എന്നാൽ പ്രതികരണം ഇല്ലെന്ന് കണ്ടതോടെ ഉടൻ നിർമാൺ വിഹാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പെൺകുട്ടി ക്ലാസ് മുറിയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. അതേസമയം, മരണകാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി പെൺകുട്ടിയുടെ രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.