പ്രധാന് പകരം നിർമല സീതാരാമൻ? മന്ത്രിസഭയിൽ അടിമുടി മാറ്റത്തിന് സാധ്യത

 
India

പ്രധാന് പകരം നിർമല സീതാരാമൻ? മന്ത്രിസഭയിൽ അടിമുടി മാറ്റത്തിന് സാധ്യത

ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഉപ പ്രധാനമന്ത്രി പദം ലഭിച്ചേക്കും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തിൽ പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനായി തിരക്കിട്ട നീക്കങ്ങൾ. നിർമല സീതാരാമൻ വിദ്യാഭ്യാസ മന്ത്രിയാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം പുറത്തു വന്നിട്ടില്ല. സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നാണ് പ്രധാൻ രാജി സമർപ്പിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ അടിമുടി മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ‌

ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഉപ പ്രധാനമന്ത്രി പദം ലഭിച്ചേക്കും. അടുത്തിടെ എൻഡിഎയിലെത്തിയ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനും സാധ്യതകളുണ്ട്. രാജ്യസഭാ കാലാവധി അവസാനിച്ചതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അടുത്തിടെ രാജി സമർപ്പിച്ചിരുന്നു.

ആർബിഐ മുൻ ഗവർണർ ശക്തിദാസ് ധനമന്ത്രിയാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ രാഘവ് ഛദ്ദ, ഏക്നാഥ് ഷിൻഡേയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡേ എന്നിവർക്കും മന്ത്രിസ്ഥാനത്തിന് സാധ്യതയുണ്ട്. തൃണമൂൽ കോൺഗ്രസിൽ നിന്ന് വന്നവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം