നിതീഷ് കുമാർ

 
India

ബിഹാറിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം; നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ

വരും ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കുമെന്നാണ് വിവരം

Namitha Mohanan

പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം. തന്‍റെ നിയമസഭ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവച്ച് നിതീഷ് കുമാർ. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചു.

വരും ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കുമെന്നാണ് വിവരങ്ങൾ. ഭരണതലത്തിൽ വലിയൊരു അധികാര കൈമാറ്റത്തിന് മുന്നോടിയായാണ് ഈ അപ്രതീക്ഷിത രാജി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

അഞ്ച് മയിലുകളെ യുഎന്നിന് സമ്മാനിച്ച് ഇന്ത്യ; അരിയാന ഉദ്യാനത്തിൽ വളർത്തും

മധ്യപ്രദേശിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞു; ഒൻപത് പേർ മരിച്ചു

ഗുജറാത്ത് സെക്രട്ടേറിയറ്റിൽ തീപിടിത്തം; റെക്കോഡ് റൂം കത്തി നശിച്ചു