President Mohamed Muizzu 
India

മാലദ്വീപിനെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ല: മാലദ്വീപ് പ്രസിഡന്‍റ്

ചൈനാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയപ്പോഴാണ് ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്സുവിന്‍റെ പ്രസ്താവന.

MV Desk

മാലെ: മാലദ്വീപിനെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്നു പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. ഞങ്ങളുടേത് ചെറിയ രാജ്യമായിരിക്കാം. പക്ഷേ, അത് ഭീഷണിപ്പെടുത്താനുള്ള ലൈസൻസായി കാണേണ്ടെന്നും മുയ്സു പറഞ്ഞു. ചൈനാ സന്ദർശനം പൂർത്തിയാക്കി ദ്വീപിൽ മടങ്ങിയെത്തിയപ്പോഴാണ് ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്സുവിന്‍റെ പ്രസ്താവന.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്ഷേപകരമായ പരാമർശം നടത്തിയതിന് തന്‍റെ സർക്കാരിലെ 3 മന്ത്രിമാരെ മുയ്സു പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളുടെയും ബന്ധം വഷളായിരിക്കെയാണ് ആരും ഭീഷണിപ്പെടുത്തേണ്ടെന്ന മുയ്സുവിന്‍റെ പ്രസ്താവന.

ചൈനാ അനുകൂലിയായ മുയ്സു 5 ദിവസത്തെ ചൈന സന്ദർശനത്തിൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാലദ്വീപ് മന്ത്രിമാരുടെ മോദിവിരുദ്ധ പ്രസ്താവനയുടെ പേരിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ദ്വീപിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ചൈനീസ് ടൂറിസ്റ്റുകളെ മാലിദ്വീപിലേക്ക് അയയ്ക്കണമെന്ന അഭ്യർഥന നടത്തിയാണു മുയ്‌സു ചൈനയിൽ നിന്നു മടങ്ങിയത്.

"തെരുവുനായ ശല്യം കുറയ്ക്കാൻ പൂച്ചകളെ പ്രോത്സാഹിപ്പിച്ചാൽ മതി'' സുപ്രീം കോടതി

നാല് ജില്ലാകോടതികളിൽ ബോംബ് ഭീഷണി; ഭീഷണി എത്തിയത് ഇമെയിൽ വഴി, കനത്ത പരിശോധന

കൈക്കൂലി: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

500 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ്; യുദ്ധമവസാനിപ്പിക്കാനെന്ന് ന്യായീകരണം

അതിജീവിതയ്ക്ക് പൊതി നൽകിയിരുന്നു, അതിനുള്ളിൽ എന്തെന്ന് അറിയില്ല; രാഹുലിന് തിരിച്ചടി‍യായി സുഹൃത്തിന്‍റെ മൊഴി