പന കയറാൻ ആളില്ല; പനയ്ക്ക് ചുറ്റും ഇരുമ്പു ഗോവണി വച്ച് തൂത്തുക്കുടിക്കാരൻ

 
India

പന കയറാൻ ആളില്ല; മരത്തിനു ചുറ്റും ഗോവണി വച്ച് തൂത്തുക്കുടിക്കാരൻ

55 അടി ഉയരമുള്ള പന മരത്തിനു ചുറ്റുമാണ് ദിനകരാജ് ഗോവണി നിർമിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തൂത്തുക്കുടി: തെങ്ങും പനയും കയറുന്ന തൊഴിലാളികൾ കുറയുന്നതിന് ഒരു ബദൽ മാർഗം മുന്നോട്ടു വച്ച് തമിഴ്നാട് തൂത്തുക്കുടിക്കാരനായ ദിനകരാജ്. സലൈപുത്തൂർ ഗ്രാമത്തിലെ തന്‍റെ വീടിനടുത്തുള്ള ഒരു പനയ്ക്കു ചുറ്റും ഇരുമ്പു കൊണ്ടുള്ള ഒരു ഗോവണിയാണ് 35കാരനായ ദിനകരാജ് നിർമിച്ചിരിക്കുന്നത്.

60,000 രൂപ ചെലവിട്ട് ഗോവണി നിർമിച്ചതു കൊണ്ട് ഏത് കൊച്ചു കുട്ടികൾക്കു വേണമെങ്കിലും ഇനി പേടി കൂടാതെ പനയിൽ കയറി കായ് പറിക്കാമെന്നാണ് ദിനകരാജ് പറയുന്നത്. 55 അടി ഉയരമുള്ള പന മരത്തിനു ചുറ്റുമാണ് ദിനകരാജ് ഗോവണി നിർമിച്ചിരിക്കുന്നത്.

വീടുകളിൽ നിർമിക്കുന്നതിനു സമാനമായ ചുറ്റുഗോവണിയാണ് ദിനകരാജ് ഇരുമ്പിൽ തീർത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഗോവണികൾ പണിഞ്ഞാൽ പന കയറ്റക്കാരെ കിട്ടിയില്ലെങ്കിലും ബുദ്ധിമുട്ടുണ്ടാകില്ലെന്നും ദിനകരാജ് പറയുന്നു.

Get updates on WhatsApp