മകുടി ഊതുന്ന പാമ്പാട്ടിയായി മോദി; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം, വിമർശനം

 
India

മകുടി ഊതുന്ന പാമ്പാട്ടിയായി മോദി; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം, വിമർശനം

വംശീയ അധിക്ഷേപമാണ് പത്രം നടത്തിയത് എന്നാണ് വിമർശനം

Manju Soman

ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം. കൈയിലെ മകുടി ഊതിക്കൊണ്ട് പാമ്പാട്ടിയായി ഇരിക്കുന്ന മോദിയെ ആണ് കാർട്ടൂണിൽ കാണുന്നത്. ആഫ്റ്റർ പോസ്റ്റൻ എന്ന പത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ഷീറ്റ് വിരിച്ച് നിലത്തിരുന്നുകൊണ്ട് മകുടി ഊതുന്ന മോദിയാണ് ചിത്രത്തിൽ. പാമ്പിന്‍റെ കൂടയിൽ നിന്ന് പാമ്പിന്‍റെ രൂപത്തിൽ നിൽക്കുന്ന ഇന്ധന പൈപ്പും ഫോട്ടോയിൽ കാണാം.

ബുദ്ധിമാനും എന്നാൽ സ്വൽപം അലോസരപ്പെടുത്തുന്നതുമായ ഒരാൾ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തേക്കുറിച്ചുള്ള ലേഖനത്തിനൊപ്പമാണ് കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണ് കാർ‌ട്ടൂൺ. വംശീയ അധിക്ഷേപമാണ് പത്രം നടത്തിയത് എന്നാണ് വിമർശനം. പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ വിശേഷിപ്പിച്ചെന്നും വിമർശനം ഉയർന്നു.

യൂറോപ്പ് സന്ദർശനത്തിനിടെ നോർവേ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മോദി മറുപടി പറയാതെ നടന്നു നീങ്ങിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യത്തേക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് കാരണമായി. അതിനു പിന്നാലെയാണ് കാർട്ടൂൺ എത്തിയത്.

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ