India

അയോഗ്യതക്കു പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ്

പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു

MV Desk

ന്യൂഡൽഹി: പാർലമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് നൽകി ലോക്സഭ ഹൗസിങ് കമ്മിറ്റി. ഏപ്രിൽ 23 ന് ഉള്ളിൽ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയാനാണ് നിർദ്ദേശം.

പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. 'മോദി' പരാമർശത്തിൽ സൂറത്ത് കോടതി 2 വർഷത്തെ തടവിന് ശിക്ഷിച്ചതിനു പിന്നാലെയാണ്, ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽഗാന്ധിയെ അയോഗ്യനാക്കി പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി

ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റും; പ്രോജക്ട് സീറോ പദ്ധതിയുമായി രമേശ് ചെന്നിത്തല

ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെയുള്ള അപേക്ഷിക്കാം; ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ എട്ടിന്‌

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ടു