.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബാറൂച്ച ഇന്ത്യയിൽ തിരിച്ചെത്തി. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഭാഗമായാണ് നടി ഇസ്രയേലിൽ എത്തിയത്. ഇതിനിടയിലാണ് ഇസ്രയേലിൻ ഹമാസിന്റെ ആക്രമണം നടന്നത്. താരത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അവരുടെ ടീം നേരത്തെ അറിയിച്ചിരുന്നു.
ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്റ്റിംഗ് ഫ്ലൈറ്റിലാണ് നുസ്രത്ത് രാജ്യത്ത് തിരിച്ചെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ മുംബൈ വിമാനത്താവളത്തിലാണ് നടി വന്നിറങ്ങിയത്.
അകേലി എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായി ഇസ്രയേലിൽ എത്തിയ നടിയെ, ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ബന്ധപ്പെടാൻ സാധിക്കാതെ വന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇസ്രയേലി താരമായ സാഹി ഹലേവിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സംഘർഷം രൂക്ഷമായതോടെ ഇസ്രയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതോടെ അതീവ ആശങ്കയിലാണ് ഇസ്രയേലിലെ മലയാളികൾ അടക്കമുള്ള പ്രവാസികൾ.