Rahul Gandhi 
India

'വീണ്ടും തുഗ്ലക് ലെയ്നിലെ 12-ാം നമ്പർ വീട്ടിലേക്ക്' ; രാഹുലിന് ഔദ്യോഗിക വസതി തിരികെ നൽകി

ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ''ഈ രാജ്യമാണ് എന്‍റെ വസതി''എന്നായിരുന്നു രാഹുലിന്‍റെ മറുപടി

MV Desk

ന്യൂഡൽഹി: ലോക്സഭാംഗത്വം തിരികെ ലഭിച്ച വയനാട് എംപി രാഹുൽ ഗാന്ധിക്ക് ഔദ്യോഹിക വസതി തിരികെ ലഭിച്ചു. അയോഗ്യതയ്ക്ക് മുൻപ് താമസിച്ചിരുന്ന തുഗ്ലക് ലെയ്നിലെ 12-ാം നമ്പർ വസതി അനുവദിക്കാൻ പാർലമെന്‍ററി സമിതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ''ഈ രാജ്യമാണ് എന്‍റെ വസതി''എന്നായിരുന്നു രാഹുലിന്‍റെ മറുപടി.

2019 ലെ മോദി പരാമർശവുമായി ബന്ധപ്പെട്ട് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുലിന് 2 വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് ലോക്സഭാ അംഗത്വം നഷ്ടമായിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നിരുന്നു. തുടർന്ന് സുപ്രീംകോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തതിനെ തുടർന്ന് രാഹുലിന് എംപി സ്ഥാനം തിരികെ കിട്ടിയതോടെ ഔദ്യോഗിക വസതിയും തിരികെ ലഭിക്കും.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും