'ഓൾഡ് മോങ്ക്' റം അല്ല; ബോംബെ ഹൈക്കോടതിയിൽ വിശദീകരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

 
India

'ഓൾഡ് മോങ്ക്' റം അല്ല; ബോംബെ ഹൈക്കോടതിയിൽ വിശദീകരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

"ഓള്‍ഡ് മോങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തിൽ താഴെയാണ്"

Namitha Mohanan

മുംബൈ: 'ഓൾഡ് മോങ്ക്' റം അല്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറും ചേർത്താണ് ഓൾഡ് മൊങ്ക് തയ്യാറാക്കുന്നതെന്നും ഓള്‍ഡ് മോങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തിൽ താഴെയാണെന്നുമാണ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ റം ഫ്ലേവേർഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നാണ് അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഓള്‍ഡ് മങ്കിന്‍റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളത് എന്നെഴുതിയത് നീക്കാനും നിർദേശം നൽകി.

മഹാരാഷ്ട്രയിൽ നിര്‍മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഓൾഡ് മോങ്കിന്‍റെ വിൽപ്പന വിലക്കിയിരുന്നു. ഇതേ തുടർന്നുള്ള ഹർജിയിലാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ