കറുപ്പ് വസ്ത്രം ധരിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്‍റിന് മുൻപിൽ പ്രതിഷേധിക്കുന്നു

 
India

പാർലമെന്‍റിൽ കറുപ്പ് വേഷത്തിൽ എത്തി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ

കോൺഗ്രസ് എംപിമാർക്കൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ പാർലമെന്‍റ് അംഗങ്ങളും കറുപ്പ് വേഷമണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.

Sarath Nath MS

ന്യൂഡൽഹി: പാർലമെന്‍റിൽ കറുപ്പ് വസ്ത്രം ധരിച്ച് എത്തി പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചതിന് രാഹുൽ ഗാന്ധിക്കും എംപിമാർക്കുമെതിരെ നടന്ന ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.

കോൺഗ്രസ് എംപിമാർക്കൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ പാർലമെന്‍റ് അംഗങ്ങളും കറുപ്പ് വേഷമണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. പാർലമെന്‍റിന് മുൻപിൽ മുദ്രാവാക്യം വിളികളുമായി എംപിമാർ പ്രതിഷേധിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം തുടർച്ചയായ മൂന്നാം ദിവസമായ ബുധനാഴ്ചയും പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഉന്നയിച്ചു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവച്ചു. വിഷയത്തിൽ തുടർച്ചയായ മൂന്നാം ദിവസമാണ് സഭകൾ നിർത്തിവയ്ക്കുന്നത്.

ആലുവയെ വിടാതെ പിടിച്ച് മണൽ മാഫിയ; പ്രായപൂർത്തിയായ കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ

ചാക്ക് തുറന്നപ്പോൾ രണ്ടു തല, അട്ടപ്പാടിയിൽ മൂന്ന് ചാക്കുകളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

"കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല": സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ലെന്ന് ഫാത്തിമ തഹ്ലിയ

മലയാളി മാധ്യമ സംഘം ഉത്തർപ്രദേശിൽ; ഏഴ് ദിവസം നീളുന്ന പര്യടനം

പ്രളയത്തിൽ സ്വർണവും പണവും ഒഴുകിയെത്തും; ഒന്നും എടുക്കരുതെന്ന് നേപ്പാൾ പൊലീസ്