വോക്സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാർ
വോക്സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാർ 
India

വീണ്ടും കൂട്ട സസ്പെൻഷൻ; കേരള എംപിമാരുൾപ്പെടെ 50 പ്രതിപക്ഷ എംപിമാർക്കെതിരേ നടപടി

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡു ചെയ്തു. കേരളത്തിൽ നിന്നുള്ള 3 എംപിമാരടക്കം 50 എംപിമാർക്കെതിരെയാണണ് ഇന്ന് നടപടി. കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ് എന്നിവർക്കെതിരെയാണ് നടപടി. ഇതോടെ ലോക്സഭയിൽ നിന്നും സസ്പെൻഡു ചെയ്ത എംപിമാരുടെ എണ്ണം 141 ആയി.

ഇരുസഭകളിലുമായി 78 അം​ഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്.ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പി.മാരും ഉൾപ്പെട്ടിരുന്നു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കർ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

മദ്യനയ അഴിമതിക്കേസ്: എഎപി പ്രതിപ്പട്ടികയിൽ ചേർക്കും

ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ...; കർശന ഉപാധികളുടെ രേവണ്ണ ജയിൽ മോചിതനായി

കവർച്ചക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതി 15 വർഷത്തിനു ശേഷം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ