പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ മൂസയെയാണ് സൈന്യം വധിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്ഗാം ജില്ലയിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. പുലർച്ചെയോടെ ഭീകരനെ വധിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ 4 ഭീകരരാണ് ഉണ്ടായിരുന്നത്. അവരിൽ 2 പേരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചിരുന്നു. തുടർന്ന് ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഓരാളെകൂടി സുരക്ഷാ സേന വധിച്ചിരുന്നു.