India

അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വെടിവച്ചു കൊന്നു

കശ്മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.

MV Desk

സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് സംഘം വെടിവച്ചു കൊന്നു. കശ്മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.

മാംഗു ചാക് അതിർത്തി ചെക് പോസ്റ്റ് വഴിയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. സാംബ സെക്റ്ററിലും സമീപ പ്രദേശങ്ങളിലും ബിഎസ്എഫ് പരിശോധന തുടരുകയാണ്. രണ്ട് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർക്കുന്നത്.

ബുധനാഴ്ച നടത്തിയ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു പേരെ സൈന്യം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല