ണ് മുസാദിക് മാലിക്ക്

 
India

വെള്ളം തന്നില്ലെങ്കിൽ കൈ വെട്ടിയരിയും; ഇന്ത്യക്കെതിരേ ഭീഷണിയുമായി പാക്കിസ്ഥാൻ

സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിക്കെതിരേയാണ് പാക്കിസ്ഥാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്

Namitha Mohanan

സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരേ ഭീഷണിയുമായി പാക്കിസ്ഥാൻ. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കാൻ ഇന്ത്യയ്ക്കാവില്ലെന്നും പാക്കിസ്ഥാനുള്ള വെള്ളം തടയുന്നതിനായി പ്രവർത്തിക്കുന്നവരുടെ കൈ വെട്ടിയരിയുമെന്നുമാണ് പാക് മന്ത്രി മുസാദിക് മാലികിന്‍റെ മുന്നറിയിപ്പ്. സംയുക്ത വാർത്താ സമ്മേളനത്തിലാണ് മുസാദിക് മാലിക്കിന്‍റെ ഭീഷണി.

സിന്ധു ജല കരാര്‍ നിയമപരമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇന്ത്യയ്ക്ക് അത് റദ്ദാക്കാന്‍ കഴിയില്ലെന്നാണ് മുസാദിക് മാലിക്ക് പറയുന്നത്. രജ്യാന്തര നിയമങ്ങളും പാക്കിസ്ഥാന്‍റെ അവകാശങ്ങൾ ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയത്. 1960 സെപ്റ്റംബർ 19 നാണ് ലോക ബാങ്ക് മധ്യസ്ഥതയിലാണ് ഇന്ത്യയും പാക്കിസ്ഥാനും കരാറുണ്ടാക്കിയത്. കരാർ റദ്ദാക്കുന്നതോടെ പാക്കസ്ഥാനിൽ വരൾച്ചയുണ്ടാവും. ഇത് കൃഷിയെ വ്യാപകമായി ബാധിക്കുകയും രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം