കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

 
India

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

ഹിരാനഗർ മേഖലയിലെ ബോബിയ പ്രദേശത്ത് അതിർത്തി വേലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനെ സുരക്ഷാസേന പിടികൂടി. വെള്ളിയാഴ്ച ഹിരാനഗർ മേഖലയിലെ ബോബിയ പ്രദേശത്ത് അതിർത്തി വേലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റിലായ വ്യക്തിക്ക് ഏകദേശം 60–65 വയസ് പ്രായമുണ്ടെന്നാണ് വിവരം. ഇയാൾ പാക്കിസ്ഥാൻ പൗരനാണെന്ന വിവരം അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാളുടെ വ്യക്തിവിവരങ്ങൾ, അതിർത്തി കടന്നെത്തിയ സാഹചര്യം, പ്രദേശത്ത് എത്തിയതിന്‍റെ ഉദ്ദേശ്യം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ

മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി പരാതിക്കാരൻ

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

100 കിലോ 20 തവണ ബെഞ്ച് പ്രസ് ചെയ്ത് മംഗോളിയൻ പ്രസിഡന്‍റ്; ദൃശ്യങ്ങൾ വൈറൽ