നിയന്ത്രണം രേഖ മറികടന്ന് ഇന്ത്യയിൽ പ്രവേശിച്ചു; കശ്മീരിൽ പാക് പൗരൻ അറസ്റ്റിൽ

 
India

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിൽ പ്രവേശിച്ചു; കശ്മീരിൽ പാക് പൗരൻ അറസ്റ്റിൽ

പിടിയിലായ പാക്കിസ്ഥാൻ പൗരനെ സുരക്ഷാ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തുവരികയാണ്

Namitha Mohanan

പൂഞ്ച്: നിയന്ത്രണ രേഖ മറികടന്ന പാക്കിസ്ഥാൻ കാരനെ ഇന്ത്യൻ സൈന്യം അറസ്റ്റു ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. ഖാരി കർമാര മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഒരാൾ ശ്രമിക്കുന്നതു കണ്ട് പട്രോളിങ് നടത്തുകയായിരുന്ന സൈന ഇയാളെ പിടികൂടുകയായിരുന്നു. മുഹമ്മദ് ജമീൽ എന്ന ആളെയാണ് സൈന്യം അറസ്റ്റു ചെയ്തത്.

നിലവിൽ, പിടിയിലായ പാക്കിസ്ഥാൻ പൗരനെ സുരക്ഷാ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇദ്ദേഹം ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നുവന്നതിന്‍റെ കാരണം അബദ്ധത്തിൽ അതിർത്തി കടന്നതാണോ അതോ ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.