ഓം ബിർള

 
India

ലോക്‌സഭാ സ്പീക്കർക്കെതിരേ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; ഒപ്പിട്ടത് 118 എംപിമാർ

ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരേ അവിശ്വാസ നോട്ടീസ് നല്‍കുന്നത്

Namitha Mohanan

ന്യൂഡൽഹി: പാർലമെന്‍റിലെ ഭരണ - പ്രതിപക്ഷ തർക്കത്തിൽ സമവായശ്രമം വിജയിച്ചില്ല. സ്പീക്കർ ഓം ബിർളക്കെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടത്. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറി.

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടിസില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.

ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരേ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽ‌കുന്നത്.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ