അബദ്ധത്തിൽ പിടിച്ചത് വിമാനത്തിന്‍റെ എമർജൻസി ഡോർ ഹാൻഡിലിൽ; യാത്രക്കാരനെ തിരിച്ചിറക്കി
ഹൈദരാബാദ്: അബദ്ധത്തിൽ വിമാനത്തിന്‍റെ എമർജൻസി ഡോറിന്‍റെ ഹാൻഡിലിൽ പിടിച്ച യാത്രക്കാരനെ തിരിച്ചിറക്കി വിട്ടു. വ്യാഴാഴ്ച ഹൈദരാബാദിൽ നിന്ന് കഡപ്പയിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് സംഭവം. സ്വന്തം സീറ്റ് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ അബദ്ധത്തിൽ എമർജൻസി ഡോറിന്‍റെ ഹാൻഡിലിൽ പിടിക്കുകയായിരുന്നു. ഉടൻ തന്നെ അലാം മുഴങ്ങിയതോടെ അപകടം ഒഴിവായി.
തുടർന്ന് യാത്രക്കാരനെ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. ഇയാളെ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് യാത്രക്കാരൻ പൊലീസിനോട് പറഞ്ഞു.
തുടർന്ന് കേസെടുക്കാതെ തന്നെ ഇയാളെ വിട്ടയച്ചു. ഫ്ലൈ ദുബായ് വിമാനം അപകടത്തിൽ പെടുത്താൻ പൈലറ്റ് ശ്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രത തുടരുന്നതിനിടെയാണ് ഈ സംഭവം.