പല തവണ ഛർദ്ദിച്ചു, വിമാനത്തിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ

 
India

പല തവണ ഛർദ്ദിച്ചു, വിമാനത്തിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ

231 യാത്രക്കാരാണ് എയർ അറേബ്യ വിമാനത്തിലുണ്ടായിരുന്നത്.

MV Desk

ചെന്നൈ: ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം ടാക്‌സിവേയിലൂടെ മെല്ലെ നീങ്ങിക്കൊണ്ടിരുന്ന ഷാര്‍ജ-ചെന്നൈ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടി. വിമാനം നിര്‍ത്തുന്നതിനു മുന്‍പ് എമര്‍ജന്‍സി വാതില്‍ തുറന്നു പുറത്തേയ്ക്കു ചാടിയത് നിരവധി യാത്രക്കാരില്‍ ആശങ്കയുണ്ടാകാന്‍ കാരണമായി.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യാത്രക്കാരനെ പിടികൂടുകയും ചോദ്യം ചെയ്യലിനായി പൊലീസിന് കൈമാറുകയും ചെയ്തു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയും 34കാരനുമാണ് പുറത്തേയ്ക്ക് ചാടിയ യാത്രക്കാരന്‍. യാത്രയ്ക്കിടെ ഇയാള്‍ രണ്ട് തവണ ഛര്‍ദ്ദിച്ചതായിട്ടാണ് പറയപ്പെടുന്നത്.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 231 യാത്രക്കാരാണ് എയർ അറേബ്യ വിമാനത്തിലുണ്ടായിരുന്നത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം