ഹവിൽദാർ ജങ്കോകായ് കുക്കി

 
India

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

അതിർത്തി പ്രദേശത്ത് 21 അസം റൈഫിൾസ് ബറ്റാലിയനിലെ സൈനികർ പട്രോളിങ് നടത്തവേയാണ് ആക്രമണമുണ്ടായത്

Sarath Nath MS

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ കലാപകാരികൾ നടത്തിയ ആക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരുക്കേറ്റു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാങ്‌ലാങ് ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം.

ഹവിൽദാർ ജങ്കോകായ് കുക്കി (42) ആണ് കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശത്ത് 21 അസം റൈഫിൾസ് ബറ്റാലിയനിലെ സൈനികർ പട്രോളിങ് നടത്തവേയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സൈനികർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

എൻഎസ്‌സിഎൻ കെ-വൈഎ വിഭാഗത്തിൽപ്പെട്ട കലാപകാരികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് സുരക്ഷാസേന പ്രദേശത്ത് സൈനിക നീക്കം ആരംഭ‍ിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ‌ സ്ഥിതി ചെയ്യുന്ന ചാങ്‌ലാങ് ജില്ല ഏറെ തന്ത്രപ്രധാനമായ മേഖലയാണ്. കലാപകാരികളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയാണ് ഇവിടം.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി