13 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമം; പവൻ കല്യാണും അന്ന കൊനിഡാലയും വേർപിരിഞ്ഞു
ഹൈദരാബാദ്: നടനും ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡാലയും വേർപിരിഞ്ഞു. 13 വർഷം നീണ്ട തങ്ങളുടെ ദാമ്പത്യജീവിതം അവസാനിക്കുകയാണെന്ന് ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെ വേർപിരിയുന്നുവെന്നും, എന്നാൽ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം തുടർന്നും പങ്കിടുമെന്നും ഇരുവരും വ്യക്തമാക്കി. പവന്‍ കല്യാണും റഷ്യന്‍ മോഡലും നടിയുമായ അന്ന ലെഷ്‌നേവയും 2013ലാണ് വിവാഹിതരായത്.
തീൻ മാർ എന്ന സിനിമയുടെ സറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി. ഇവർക്ക് പോലീന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
പവന്‍റെ മൂന്നാമത്തെ കല്യാണമായിരുന്നു ഇത്. സിനിമയിൽ സജീവമായി തുടങ്ങിയ കാലത്ത് 1997 ലായിരുന്നു പവൻ കല്യാണിന്‍റെ ആദ്യ വിവാഹം. വിവാഹിതരായി അധികം കഴിയാതെ തന്നെ 1999 ൽ ഇരുവരും വിവാഹമോചിതരായി. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2008-ലാണ് ഇവർ ഔദ്യോഗികമായി നിയമപരമായ വിവാഹമോചനം നേടിയത്. 2009 ൽ പവൻ കല്യാൺ വീണ്ടും വിവാഹം ചെയ്തു. 012ല്‍ വിവാഹമോചനം നടന്നു. ഈ ബന്ധത്തിലും പവന് രണ്ടു മക്കളുണ്ട്.