പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരന് പരുക്ക്
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച മഹീന്ദ്ര സ്കോർപിയോ കാറിടിച്ച് കാൽനട യാത്രക്കാരന് പരുക്കേറ്റു. പാൻ-ബീഡി കച്ചവടക്കാരനായ രമേശ് (40) എന്നയാൾക്കാണ് പരുക്കേറ്റത്. ഇതേത്തുടർന്ന് രമേശിനെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേർക്ക് കൂടി പരുക്കേറ്റതായാണ് പൊലീസ് പറയുന്നത്. ഇവരുടെ വിവരങ്ങളും ആരോഗ്യനിലയും പരിശോധിച്ചുവരുകയാണ്. ഡൽഹിയിലെ പഹാർഗഞ്ച് പ്രദേശത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. അപകടമുണ്ടായതിനു പിന്നാലെ ഡ്രൈവർ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞതായി പൊലീസ് വ്യക്തമാക്കി.