എയർ ഇന്ത‍്യ വിമാനാപകടം; നിലവിലെ അന്വേഷണത്തിൽ വീഴ്ച, ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ

 
India

എയർ ഇന്ത‍്യ വിമാനാപകടം; നിലവിലെ അന്വേഷണത്തിൽ വീഴ്ച, ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ

അപകടത്തിന്‍റെ വസ്തുത കണ്ടെത്താൻ ജുഡീഷ‍്യൽ അന്വേഷണം ആവശ‍്യമാണെന്നാണ് എഫ്ഐപി പറയുന്നത്

Aswin AM

ന‍്യൂഡൽഹി: കഴിഞ്ഞ വർഷം ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത‍്യ 787 ഡ്രീംലൈനർ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് പൈലറ്റുമാരുടെ അസോസിയേഷനായ ഫെഡഫറേഷൻ ഓഫ് ഇന്ത‍്യൻ പൈലറ്റ്സ് ( എഫ്ഐപി) ആവശ‍്യപ്പെട്ടു.

നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നും അപകടത്തിനു പിന്നിലെ സത‍്യം കണ്ടെത്താൻ ജുഡീഷ‍്യൽ അന്വേഷണം ആവശ‍്യമാണെന്നും എഫ്ഐപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രാഥമിക അന്വേഷണ റിപ്പോർട്ടം ഉത്തരം ലഭിക്കാത്ത നിരവധി ചോദ‍്യങ്ങളുണ്ടെന്നാണ് എഫ്ഐപി പറയുന്നത്. വിമാനത്തിൽ രണ്ട് ബ്ലാക്ക് ബോക്സുകൾ ഉണ്ടായിരുന്നതായും മുൻവശത്തെ ബ്ലാക്ക് ബോക്സിന് കുറഞ്ഞ കേടുപാടുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് അസോസിയേഷൻ പ്രസിഡന്‍റ് ക‍്യാപ്റ്റൻ സി.എസ്. രന്ധാവ പറയുന്നത്. എന്നാൽ പിറകു വശത്തെ ബ്ലാക് ബോക്സിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചെന്നും ഇക്കാര‍്യത്തിൽ വിദഗ്ധരുടെ പരിശോധന ആവശ‍്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം