ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചത്; പൈലറ്റുമാർക്ക് സസ്പെൻഷൻ

 
India

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചത്; പൈലറ്റുമാർക്ക് സസ്പെൻഷൻ

പൈലറ്റുമാരുടെ ഭാഗത്തിന് നിന്ന് ജാഗ്രത കുറവ് ഉണ്ടായിയെന്ന് കണ്ടെത്തൽ

Jisha P.O.

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പൈലറ്റുമാർ‌ക്ക് സസ്പെൻഷൻ. ജെറ്റ്, ആകാശ എയർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിന് കാരണക്കാരായ സ്പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിനെയും കോ-പൈലറ്റിനെയും അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലെ ടാക്സിവേയിൽ വെച്ചാണ് ലേയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ചിറക് നിർത്തിയിട്ടിരുന്ന ആകാശ വിമാനത്തിൽ തട്ടിയത്. വിമാനത്തിന്‍റെ ചിറകുകൾക്കും വാൽ ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ല.

പ്രാഥമിക അന്വേഷണത്തിൽ പൈലറ്റുമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ജാഗ്രത കുറവാണ് അപകടത്തിന് കാരണമെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉത്തരവിട്ടു.

'വിമാനങ്ങൾ നൽകുന്നത് ആരാണെന്ന് മുഖ‍്യമന്ത്രി പറയുന്നില്ല'; പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ- എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി എസ്ഐടിക്ക് കൈമാറി

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

ലക്ഷ്മി നായർ എന്ന പേരിൽ സോളാർ കേസ് പ്രതിയെ ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് ഗണേഷ്‌കുമാറാണെന്ന് മൊഴി

"മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം"; വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്ഐ