ദ്രൗപതി മുർമു, നരേന്ദ്ര മോദി
ന‍്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകൾ നേർന്നു. സമൂഹമാധ‍്യമമായ എക്സിലൂടെയാണ് മോദി ഓണാശംസകൾ നേർന്നത്. ഓണം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഐശ്വര‍്യത്തിന്‍റെയും സന്ദേശം കൂടുതൽ ശക്തമാക്കട്ടെയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും അദ്ദേഹം എക്സ് പോസ്റ്റിലെഴുതി. മോദിക്കു പുറമെ ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും രംഗത്തെത്തിയിരുന്നു.