PM Narendra Modi file
India

'ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അപലപനീയം, ചർച്ച അനിവാര്യം', നരേന്ദ്ര മോദി

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണ്

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്‍റെ പശ്ചത്തലത്തിൽ പശ്ചിമേഷ്യയിലുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് ഐക്യവും സഹകരണവും ആവശ്യമാണെന്നും രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണെന്ന് മോദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അടിയന്തര ചർച്ചകൾ ആവശ്യമാണെന്നും ചർച്ചകൾക്കും നയതന്ത്രങ്ങൾക്കുമാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി സംസാരിച്ചശേഷം പലസ്തീനിലേക്ക് സഹായങ്ങൾ അയച്ചു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി