കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന് പാക് പെൺകുട്ടി; കസ്റ്റഡിയിലെടുത്ത് ഇന്ത്യൻ സൈന്യം, അബദ്ധം പറ്റിയതെന്ന് മൊഴി

 
India

കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന് പാക് പെൺകുട്ടി; കസ്റ്റഡിയിലെടുത്ത് ഇന്ത്യൻ സൈന്യം, അബദ്ധം പറ്റിയതെന്ന് മൊഴി

അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യത്തിന്‍റെ പട്രോളിങ് സംഘം പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു

Namitha Mohanan

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖ മറികടന്ന 17 കാരിയെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. രജൗരി ജില്ലയിലെ നൗഷേറയിലുള്ള ലൈം സെക്റ്ററിലാണ് സംഭവം. പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള പെൺകുട്ടിയാണ് നിയന്ത്രണ രേഖ മറികടന്നെത്തിയത്.

അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യത്തിന്‍റെ പട്രോളിങ് സംഘം പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരശേഖരത്തിനായി സൈന്യം പെൺകുട്ടിയെ നൗഷേറ പൊലീസിന് കൈമാറി. പെൺകുട്ടി അബദ്ധത്തിലെത്തിയതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് വിവിധ സുരക്ഷാ ഏജൻസികൾ അന്വേഷിച്ച് വരികയാണ്.