നീലം മധു മുദിരാജ്

 
India

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി; കോൺഗ്രസ് നേതാവിനെതിരേ കേസ്

ചിത്കുൽ ഗ്രാമത്തിലെ ബോണാലു ഉത്സവ ആഘോഷത്തിനിടെയാണ് മൃഗബലി നടന്നത്

Namitha Mohanan

ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവിനെതിരേ കേസ്. നീലം മധു മുദിരാജിനെതിരേയാണ് തെലങ്കാന പൊലീസ് കേസെടുത്തത്. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് 5 നായിരുന്നു സംഭവം.

ചിത്കുൽ ഗ്രാമത്തിലെ ബോണാലു ഉത്സവ ആഘോഷത്തിനിടെയാണ് മൃഗബലി നടന്നത്. ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ വച്ച് പോത്തിനെ ബലി നൽകുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസ് നടപടി സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളടക്കം തെളിവായി നൽകിയാണ് പരാതി. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. വിഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ