18 സ്പാകളിൽ പൊലീസ് റെയ്ഡ്; 30 സ്ത്രീകൾ അടക്കം 50 പേർ കസ്റ്റഡിയിൽ

 
India

18 സ്പാകളിൽ പൊലീസ് റെയ്ഡ്; 30 സ്ത്രീകൾ അടക്കം 50 പേർ കസ്റ്റഡിയിൽ

ഹരിയാന സംസ്ഥാന വനിതാ കമ്മിഷനും ഗുരുഗ്രാം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡ് വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് വരെ നീണ്ടു

Sarath Nath MS

ഗുരുഗ്രാം: ഗുരുഗ്രാമിലെ സഫയർ മാളിലെ 18 സ്പാ സെന്‍ററുകളിൽ പൊലീസ് റെയ്ഡ്. 30 സ്ത്രീകളും 20 പുരുഷന്മാരുമടക്കം 50 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഹരിയാന സംസ്ഥാന വനിതാ കമ്മിഷനും ഗുരുഗ്രാം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡ് വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് വരെ നീണ്ടു. ഒരേസമയം നടത്തിയ പരിശോധനയിൽ 18 സ്പാ സെന്‍ററുകളിൽ എട്ടിടത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി സംശയിക്കാവുന്ന പ്രാഥമിക തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

സ്പാ സെന്‍ററുകളിൽ നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക്, ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഥാപനങ്ങളുടെ ഉടമകൾ, നടത്തിപ്പുകാർ, മാനേജർമാർ, ഇടനിലക്കാർ എന്നിവരുടെ പങ്കും പരിശോധിക്കുന്നുണ്ട്.ചില സ്പാ സെന്‍ററുകൾ പൂട്ടിയ നിലയിലായിരുന്നെങ്കിലും പൊലീസ് അവ തുറന്ന് പരിശോധിക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സ്പാ സെന്‍ററുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയിച്ച് പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഹരിയാന സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ ഉഷ പ്രിയദർശിനിയുടെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം

പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കി; ക്യാംപസിൽ പ്രതിഷേധം

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്