നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

 
India

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവരെയാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്

Aswin AM

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധനവ് ആവശ‍്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവരെയാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പൊളിറ്റ്ബ‍്യൂറോ അംഗങ്ങളായ അമ്രാറാം, ആർ. അരുൺകുമാർ, എംപിമാരായ വി. ശിവദാസൻ എന്നിവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു.

ശമ്പള വർധനവ്, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ‍്യങ്ങൾ‌. ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധനവ് വരുത്തിയിരുന്നു. അതേ രീതിയിൽ വർധനവ് ഉത്തർ പ്രദേശിലും വേണമെന്നാണ് സമരക്കാരുടെ ആവശ‍്യം.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്