കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ

 
India

സിജെപി സമരം; ക്രിമിനൽ പശ്ചാത്തലമുള്ള 600 പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്, പ്രതിഷേധത്തിൽ പങ്കെടുക്കാൻ അഭിജീത് ദിപ്കെ മുംബൈയിൽ നിന്ന് പുറപ്പെട്ടു

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകളെ സംഘടിപ്പിക്കാനോ മറ്റുള്ളവരെ സ്വാധീനിക്കാനോ സാധ്യതയുള്ള ചിലരുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്

Sarath Nath MS

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ജന്തർ മന്തറിൽ ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തെ 15 പൊലീസ് ജില്ലകളിലും ക്രിമിനൽ പശ്ചാത്തലമുള്ള 600ഓളം പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 30 മുതൽ 40 വരെ പേരെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിവിധ ജില്ലകളിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകളെ സംഘടിപ്പിക്കാനോ മറ്റുള്ളവരെ സ്വാധീനിക്കാനോ സാധ്യതയുള്ള ചിലരുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ വീടുകൾക്കു പുറത്തുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അദ്ദേഹം ഡൽഹിയിലെത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.