ഇൻഡിഗോ വിമാനത്തിൽ പവർബാങ്കിന് തീപിടിച്ചു; ഹൈദരാബാദിൽ സുരക്ഷിതമായി ഇറക്കി

 
India

ഇൻഡിഗോ വിമാനത്തിൽ പവർബാങ്കിന് തീപിടിച്ചു; ഹൈദരാബാദിൽ സുരക്ഷിതമായി ഇറക്കി

യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Aswin AM

ഹൈദരാബാദ്: ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു.

ഇതേത്തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഹൈദരാബാദിൽ ഇറക്കിയിട്ടുണ്ട്. യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പവർ ബാങ്ക് തകരാറിലായതാണ് തീപിടിക്കാൻ കാരണമായതെന്നാണ് സൂചന. സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.

ഇതിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‍‍യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്. ഇതിനു പിന്നാലെ ക‍്യാബിൻ ക്രൂ അംഗങ്ങൾ തീ അണയ്ക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.