പ്രൾഹാദ് ജോഷി
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രൾഹാദ് ജോഷിക്ക് നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി നൽകുകയായിരുന്നു.
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിയെ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് രണ്ടരയോടെയായിരുന്നു രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്.