പ്രശാന്ത് കിഷോർ

 
India

ബിഹാറിലെ ബിജെപി ശക്തി കേന്ദ്രത്തിൽ കന്നിയങ്കത്തിനൊരുങ്ങി പ്രശാന്ത് കിഷോർ; ബങ്കിപ്പൂരിൽ മത്സരിക്കും

ബിഹാറിൽ നിലവിൽ ഒഴിവുള്ള നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രശാന്ത് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അധ‍്യക്ഷൻ മനോജ് ഭാരതി വ‍്യക്തമാക്കി

Aswin AM

പറ്റ്ന: ബിജെപിയുടെ ശക്തി കേന്ദ്രമായ ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ബിഹാറിൽ നിലവിൽ ഒഴിവുള്ള നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രശാന്ത് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അധ‍്യക്ഷൻ മനോജ് ഭാരതി വ‍്യക്തമാക്കി. വരുന്ന ജൂലൈ 30നാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും ബിജെപി ദേശീയ അധ‍്യക്ഷനുമായ നിതിൻ നബീൻ അടുത്തിടെ രാജിവയ്ക്കുകയും രാജ‍്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

അതേസമയം, ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ ജൻ സുരാജ് പാർട്ടി മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 2010ൽ രൂപീകൃതമായ ബങ്കിപ്പൂർ മണ്ഡലത്തിൽ ഇതുവരെ ബിജെപി പരാജയം അറിഞ്ഞിട്ടില്ല.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു