കശ്മീരിൽ ഭീകരരുടെ സാന്നിധ്യം; തെരച്ചിൽ ആരംഭിച്ച് സുരക്ഷാസേന

 
file image
India

കശ്മീരിൽ ഭീകരരുടെ സാന്നിധ്യം; തെരച്ചിൽ ആരംഭിച്ച് സുരക്ഷാസേന

ഉദ്ദംപൂർ, റിയാസി, കത്വ എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ എന്ന് സംശയിക്കുന്നവരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷാസേന വ്യാപക തെരച്ചിൽ ആരംഭിച്ചു. ഉദ്ദംപൂർ, റിയാസി, കത്വ എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.

ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച രാത്രി ഉദ്ദംപൂരിലെ താലോട്ട് ഗ്രാമത്തിലെത്തിയ ഭീകരർ പ്രകാശ് ചന്ദ് എന്നയാളുടെ വീട്ടിലെത്തി ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. വാതിലിൽ പലതവണ മുട്ടിവിളിച്ച് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറാകാതിരുന്ന വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തെരച്ചിൽ ആരംഭിക്കുകയായിരുന്നു.