1,364 മരുന്നുകൾക്ക് വില കുറയും

 

representative image

India

കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തിൽ; 1,364 മരുന്നുകൾക്ക് വില കുറയും

679 ബ്രാൻഡഡ് മരുന്നുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ട്

Namitha Mohanan

ന്യൂഡൽ‌ഹി: അർബുദ രോഗികൾക്ക് ആശ്വാസമായി രാജ്യത്ത് ‌കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. 1364 മരുന്നുകളുടെ വിലയാണ് കുറച്ചത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്.

137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ (ലാഭവിഹിതം) പരമാവധി 30 ശതമാനമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി. 679-ലധികം ബ്രാൻഡഡ് മരുന്നുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ട്. ചില മരുന്നുകൾക്ക് 96 ശതമാനം വരെ വിലക്കുറവുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് രൂപീകരിച്ച വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍പിപിഎയാണ് വില നിയന്ത്രണം നടപ്പാക്കിയത്.