ഗണേശ ചതുർഥി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

 
file
India

ഗണേശ ചതുർഥി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ദൈവിക അനുഗ്രഹത്താൽ എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെയെന്നും രാജ്യം തുടർച്ചയായി പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു

Sarath Nath MS

ന്യൂഡൽഹി: ഗണേശ ചതുർഥി ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈവിക അനുഗ്രഹത്താൽ എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെയെന്നും രാജ്യം തുടർച്ചയായി പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തടസങ്ങൾ നീക്കുന്നവനായ ഗണപതിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ഈ പുണ്യോത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജവും ആവേശവും പകരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഗണേശ ചതുർഥിയുടെ ഈ ശുഭ അവസരത്തിൽ എന്‍റെ സഹപൗരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ദൈവിക അനുഗ്രഹത്താൽ എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെ, നമ്മുടെ രാജ്യം തുടർച്ചയായി പുരോഗമിക്കട്ടെ. ഗണപതി ബപ്പാ മോറിയ”- എക്‌സിൽ ഹിന്ദിയിൽ പങ്കുവച്ച സന്ദേശത്തിൽ മോദി പറഞ്ഞു.

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ