അടൽ ബിഹാരി വാജ്പേയി

 
India

വാജ്പേയിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

അസാധാരണമായ ദീർഘദർശനമുള്ള മഹാനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു വാജ്പേയിയെന്നും രാജ്യസേവനത്തിനായി ജീവിതം സമർപ്പിച്ച നേതാവായിരുന്നെന്നും മോദി ഞായറാഴ്ച എക്സിൽ കുറിച്ചു

Sarath Nath MS

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ ദീർഘദർശനമുള്ള മഹാനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു വാജ്പേയിയെന്നും രാജ്യസേവനത്തിനായി ജീവിതം സമർപ്പിച്ച നേതാവായിരുന്നെന്നും മോദി ഞായറാഴ്ച എക്സിൽ കുറിച്ചു.

വാജ്പേയിയുടെ വാക്കുകളും പ്രവർത്തനങ്ങളും തലമുറകളെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹത്തിന്‍റെ നേതൃത്വം രാജ്യത്തെ ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു. നല്ല ഭരണത്തിനും പൊതുക്ഷേമത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം എക്കാലവും രാജ്യത്തിന് മാർഗദർശനമായി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയായ ആദ്യ ബിജെപി നേതാവായ വാജ്പേയി 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജനിച്ചത്. 2018 ഓഗസ്റ്റ് 16ന് ന്യൂഡൽഹിയിലായിരുന്നു അന്ത്യം.

പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്

ഓണാവേശത്തിലേക്ക് കേരളം; തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തി, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

സ്വന്തം തട്ടകത്തിൽ ഓസീസിന് അടിതെറ്റി; കളി പഠിപ്പിച്ച് ബംഗ്ലാദേശ്, ഇത് ചരിത്ര ജയം

അമിത് ഷായുടെ സന്ദർശനം; പ്രതിഷേധത്തിനൊരുങ്ങിയ വിദ്യാർഥികൾ കസ്റ്റഡിയിൽ

അമെരിക്കയിൽ സർവകലാശാലയിൽ വെടിവയ്പ്പ്; 19കാരൻ അറസ്റ്റിൽ