'ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍' പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സെയ്ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനി സമ്മാനിക്കുന്നു

 
India

സെയ്‌ഷെല്‍സിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്

പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയതെന്ന് സെയ്‌ഷെല്‍സ് അറിയിച്ചു

Sarath Nath MS

വിക്ടോറിയ: സെയ്‌ഷെല്‍സിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. സെയ്‌ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെയ്‌ഷെല്‍സില്‍ എത്തിയവേളയിലായിരുന്നു പുരസ്‌കാരദാനം.

പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയതെന്ന് സെയ്‌ഷെല്‍സ് അറിയിച്ചു. കൂടാതെ ചെറുകിട ദ്വീപ് രാജ്യങ്ങള്‍ക്ക് മോദി നല്‍കുന്ന പിന്തുണയും ഇന്ത്യയും സെയ്‌ഷെല്‍സും തമ്മിലുള്ള പങ്കാളിത്തവും പുരസ്‌കാരത്തില്‍ പരാമര്‍ശിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ക്കെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്കായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ മോദിക്ക് ലഭിച്ച ഏറ്റവും പുതിയ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. 2026 മേയില്‍ കൃഷി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ മോദിക്ക് അഗ്രിക്കോള മെഡല്‍ സമ്മാനിച്ചിരുന്നു. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി പുരസ്‌കാരമായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരവും മോദിക്ക് ലഭിച്ചിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ