പ്രധാനമന്ത്രി നരേന്ദ്ര മോദി 

File image

India

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഫിലിപ്പീൻസിലേക്ക്

ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ വേദിയാണ് ആസിയാൻ

Sarath Nath MS

ന്യൂഡൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത തിങ്കളാഴ്ച ഫിലിപ്പീൻസിലെ മനിലയിലേക്ക് പോകും. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ 23-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും ആസിയാൻ നേതൃത്വത്തിലുള്ള 21-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ വേദിയാണ് ആസിയാൻ. തെക്കുകിഴക്കൻ ഏഷ്യയിലെ 11 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ കൂട്ടായ്മ.

23-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും 21-ാമത് ആസിയാൻ നേതൃത്വത്തിലുള്ള കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ അറിയിച്ചു.