പ്രധാനമന്ത്രി നരേന്ദ്രമോദി

 
India

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം

മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' ബിജെപി ആചരിക്കുന്നുണ്ട്

Namitha Mohanan

ന്യൂഡൽഹി: 76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതു മുതൽ പ്രധാനമന്ത്രിപദം വരെയുള്ള 25 വർഷത്തെ ഭരണപരിചയം അദ്ദേഹം പൂർത്തിയാക്കുകയാണ്.

രാജ്യത്തൊട്ടാരെ വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' ബിജെപി ആചരിക്കുന്നുണ്ട്. മോദിയുടെ ജന്മദേശമായ വട്നഗറിനെയും അദ്ദേഹത്തിന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചാണ് പ്രധാന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവാ ദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി രാജ്യമൊട്ടാകെ രക്തദാന ക്യാംപെയിനുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിക്കുന്നുണ്ട്. മാത്രമല്ല, മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും 7 മണിക്കുമിടയിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിർദേശിച്ചിരിക്കുന്നത്.

പിറവത്ത് സുഹൃത്തുക്കൾ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഇടുക്കിയിൽ വാഹനങ്ങൾ തകർത്ത് കാട്ടാന; നശിപ്പിച്ചത് രണ്ട് എസ്‌‍യുവികൾ

മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയവരിൽ ശശിധരൻ കർത്തയും, ഇഡിക്കെതിരേ ഗുരുതര ആരോപണം

ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ 6 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം