പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മെറ്റ

 
India

പ്രധാനമന്ത്രിയുടെ ഫെ‍യ്സ്ബുക്ക് പോസ്റ്റ് നീക്കി; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടക്കവേ പ്രധാനമന്ത്രി പങ്കുവച്ച പോസ്റ്റാണ് നീക്കം ചെയ്തത്

Sarath Nath MS

ന്യൂഡൽഹി: യുവാക്കളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തതിനെ തുടർന്ന് മെറ്റയുടെ ആഗോള പബ്ലിക് പോളിസി വിഭാഗം മേധാവിയെ കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിളിച്ചുവരുത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടക്കവേ പ്രധാനമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയാണ് നീക്കം ചെയ്തത്.

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ കർശന നടപടി എടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി വീഡിയോയിൽ വ്യക്തമാക്കിയത്. ജൂലൈ 23നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് ഐടി മന്ത്രാലയം മെറ്റയുടെ ആഗോള പബ്ലിക് പോളിസി വിഭാഗം മേധാവിയെ വിളിച്ചുവരുത്തിയത്.അതേസമയം വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നും പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പറഞ്ഞു.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ