ചെക്ക് ഡാമിൽ വിദ്യാർഥികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

 
India

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

ഒരു വനിതാ അധ്യാപിക പോലും സംഘത്തിൽ ഉണ്ടായിരുന്നുമില്ല.

MV Desk

ആൽവാർ: രാജസ്ഥാനിലെ ചെക്ക് ഡാമിൽ വിദ്യാർഥികൾകൾക്കൊപ്പം കുളിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. സർക്കാർ സ്കൂൾ പ്രിൻസിപ്പലായ ലാൽ ചന്ദ് മീണയെയാണ് ബിക്കനേർ സെക്കൻഡറി എജ്യുക്കേഷൻ ഡയറക്റ്ററേറ്റ് അടിയന്തരമായി സസ്പെൻഡ് ചെയ്തത്. മീണയ്ക്കെതിരേ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള 200 വിദ്യാർഥികൾക്കൊപ്പമാണ് പ്രിൻസിപ്പൽ ചെക്ക് ഡാം സന്ദർശിക്കാനെത്തിയത്.

ഡാമിൽ സംഭവ സമയത്ത് 11 അടിയോളം വെള്ളമുണ്ടായിരുന്നു. യാതൊരു സുരക്ഷയുമില്ലാത്ത മേഖലയിലാണ് കുട്ടികളുമായി കുളിക്കാൻ ഇറങ്ങിയതെന്നും നാട്ടുകാർ പറയുന്നു. പ്രിൻസിപ്പൽ വിദ്യാർഥികൾക്കൊപ്പം കുളിക്കുന്ന വിഡിയോ വൈറലായിരുന്നു. ഓഗസ്റ്റ് 15ന് അവധി ദിനത്തിലാണ് പ്രിൻസിപ്പൽ കുട്ടികളുമായി വനപാതയിലൂടെ ഡാമിലെത്തിയത്. അപകടമേഖലയിലൂടെയാണ് ഇവർ യാത്ര ചെയ്തത്. ഒരു വനിതാ അധ്യാപിക പോലും സംഘത്തിൽ ഉണ്ടായിരുന്നുമില്ല.

അധ്യാപകൻ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. നിരവധി പേർ മുങ്ങി മരിച്ച മേഖലയിലാണ് വിദ്യാർഥികൾക്കൊപ്പം അധ്യാപകൻ കുളിക്കാനിറങ്ങിയത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ