"എന്നെ ഇഷ്ടമാണെന്ന് നീ അല്ലേ പറഞ്ഞത്, എനിക്ക് കല്യാണം കഴിക്കണം"; ക്ലാസ് റൂമിൽവച്ച് അധ്യാപകന്‍റെ വിവാഹഭ്യർഥന, ചെരുപ്പൂരി തല്ലി വിദ്യാർഥി

 
India

"എന്നെ ഇഷ്ടമാണെന്ന് നീ അല്ലേ പറഞ്ഞത്, എനിക്ക് കല്യാണം കഴിക്കണം"; ക്ലാസ് റൂമിൽവച്ച് അധ്യാപകന്‍റെ വിവാഹഭ്യർഥന, ചെരുപ്പൂരി തല്ലി വിദ്യാർഥി

ക്ലാസ് നടക്കുന്നതിനിടെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് മൈക്കിലൂടെയായായിരുന്നു അധ്യാപകന്‍റെ വിവാഹഭ്യർഥന

Manju Soman

ബെംഗളൂരു: മെഡിക്കൽ കോളജ് ക്ലാസ് മുറിയിൽ വിദ്യാർഥിനിയോട് വിവാഹഭ്യർഥന നടത്തി അധ്യാപകൻ‌. ക്ലാസ് സമയത്താണ് സംഭവമുണ്ടായത്. പിന്നാലെ അധ്യാപകനെ പെൺകുട്ടിയും മറ്റ് വിദ്യാർഥികളും ചേർന്ന് ചെരുപ്പൂരി തല്ലി. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ക്ലാസ് നടക്കുന്നതിനിടെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് മൈക്കിലൂടെയായായിരുന്നു അധ്യാപകന്‍റെ വിവാഹഭ്യർഥന. നമ്മുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട പെൺകുട്ടിയോട് എനിക്ക് വിവാഹഭ്യർഥന നടത്താനുണ്ട് എന്നാണ് പ്രൊഫസർ മൈക്കിലൂടെ പറഞ്ഞത്. പിന്നാലെ പെൺകുട്ടിയുടെ പേരും എടുത്തു പറഞ്ഞു. എന്നാൽ അധ്യാപകന്‍റെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്യുക‍യായിരുന്നു.

നിങ്ങൾ‌ക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രിൻസിപ്പളിന്‍റെ അടുത്തുപോയി പറയാം. ബാച്ചിലെ എല്ലാ വിദ്യാർഥികളും നിങ്ങൾക്കൊപ്പം വരും എന്നാണ് വിദ്യാർഥി പറഞ്ഞതോടെ ഇതോടെ വിദ്യാർഥി തന്നോടാണ് വിവാഹഭ്യർഥന നടത്തിയതെന്നും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞുവെന്നും അധ്യാപകൻ വാദിച്ചു. താൻ എപ്പോഴാണ് ഇഷ്ടമാണെന്ന് പറഞ്ഞത് എന്ന് ചോദിച്ച പെൺകുട്ടി അതിന്‍റെ സിസിടിവി ദൃശ്യം കാണിക്കാനും ആവശ്യപ്പെട്ടു. എന്നാൽ നാളെ സംസാരിക്കാം എന്നായിരുന്നു അധ്യാപകന്‍റെ പ്രതികരണം. എന്നാൽ തനിക്കൊന്നും സംസാരിക്കാനില്ല എന്ന് പെൺകുട്ടി പറയുകയായിരുന്നു.

പിന്നാലെ വിദ്യാർഥിയും സഹപാഠികളും ചേർന്ന് കോളജിനുള്ളിൽവച്ച് അധ്യാപകനെ കയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ചെരുപ്പ് ഊരി അധ്യാപകനെ തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കോളജിൽ എത്തി. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ