ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ

 
India

സഭയിൽ പ്രതിഷേധം; ഡീനും ഹൈബിയും ഉൾപ്പെടെ 8 എംപിമാർക്ക് സസ്പെൻഷൻ

ഈ സമ്മേളനം അവസാനിക്കും വരെയാണ് സസ്പെൻഷൻ

Namitha Mohanan

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരേ നടപടിയുമായി സ്പൂക്കർ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, എന്നിവരടക്കം 8 പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. ഈ സമ്മേളനം അവസാനിക്കും വരെയാണ് സസ്പെൻഷൻ.

ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകൾ എറിയുകയും ചെയ്തതിലാണ് നടപടി. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ്. വെങ്കിടേശന്‍ തുടങ്ങിയ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞു.

മുൻ കരസേന മേധവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ച് പ്രതിപക്ഷം വീണ്ടും സഭയിൽ പരാമർശിച്ചു. പിന്നീട് രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി