അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

 
India

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

എൻആർ കോൺഗ്രസ്, ബിജെപി സഖ്യമാണ് കേന്ദ്രഭരണ പ്രദേശമായ പുതിച്ചേരിയിൽ ഭരണം നടത്തുന്നത്

Namitha Mohanan

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഫ്റ്റനന്‍റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്ക് പുറമേ 2 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഇത് അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവുന്നത്.

എൻആർ കോൺഗ്രസ്, ബിജെപി സഖ്യമാണ് കേന്ദ്രഭരണ പ്രദേശമായ പുതിച്ചേരിയിൽ ഭരണം നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം ബിജെപിയിൽ നിന്നുള്ള ഒരു മന്ത്രിയും എൻആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 30 പേരുള്ള പുതുച്ചേരി നിയമസഭയിൽ 18 സീറ്റിന്‍റെ ഭൂരിപക്ഷത്തിനാണ് എൻആർ കോൺഗ്രസ്, ബിജെപി സഖ്യം അധികാരത്തിൽ കയറിയത്. എൻആർ കോൺഗ്രസ് 12 സീറ്റും ബിജെപി 4 സീറ്റുമാണ് നേടിയത്.

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി