മുഖ്യമന്ത്രി ഭഗവന്ത് മൻ

 
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് എഎപി

മുഖ്യമന്ത്രി ഭഗവന്ത് മൻ അടക്കം 40 പേരുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവിട്ടത്

Sarath Nath MS

ന്യൂഡൽഹി: അടുത്ത വർഷം നടക്കാൻ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി). മുഖ്യമന്ത്രി ഭഗവന്ത് മൻ അടക്കമുള്ള 40 പേരുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവിട്ടത്.

ധുരി മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത് മൻ വീണ്ടും ജനവിധി തേടുക. 2022ൽ 58,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മൻ ഇവിടെ ജയിച്ചത്. ഡോ. ഇന്ദർബീർ സിങ് നിജ്ജർ (അമൃത്സർ സൗത്ത്), ഹർമീത് സിങ് സന്ധു (തരൺ തരൺ), ബൽകർ സിങ് (കർതാപൂർ), ബ്രഹ്മ ശങ്കർ ശർമ ജിംപ (ഹോഷിയാർപുർ), അശോക് പ്രശാർ പപ്പി (ലുധിയാന സെൻട്രൽ) എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാർഥികൾ.

2027 ഫെബ്രുവരിയിലോ മാർച്ചിലോ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള നിയമസഭയുടെ കാലാവധി മാർച്ച് 16ന് അവസാനിക്കും. 117 അംഗങ്ങളാണ് പഞ്ചാബ് നിയമസഭയിലുള്ളത്.

2022ലാണ് പഞ്ചാബിൽ എഎപി ആദ്യമായി അധികാരത്തിൽ വന്നത്. 92 സീറ്റുകൾ നേടിയായിരുന്നു പാർട്ടിയുടെ വിജയം.